കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്ത നടപടി ബി ജെ പി യുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ പ്രത്യക്ഷ തെളിവാണെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട് അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെയും സിസ്റ്റര്‍ പ്രീതി മേരിയുടെയും ജാമ്യാപേക്ഷയില്‍ സംസ്ഥാനം എതിര്‍പ്പുന്നയിക്കില്ലെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ വാക്കുകള്‍ പാലിക്കാതെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത് ന്യൂനപക്ഷ സമുദായങ്ങളോടുള്ള ബി.ജി.പി.യുടെയും ബജ്റംഗദളിന്റെയും നിലപാടുകളാണ് വെളിവാക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സാജന് കുന്നത്ത് അദ്ധ്യക്ഷത വഹിച്ച ധര്‍ണ്ണയില്‍ ജില്ലാ സെക്രട്ടറി ബിനോ ജോണ്‍ ചാലക്കുഴി, സംസ്ഥാന സെക്രട്ടറിയേറ്റംഗം സണ്ണി മാത്യു വടക്കേമുളത്തനാല്, ഡോ. ആന്‍സി ജോസഫ്, നിയോജകമണ്ഡലം
സെക്രട്ടറി സോജന് ആലക്കുളം, മണ്ഡലം പ്രസിഡന്റ്മാരായ അഡ്വ. ജെയിംസ് വലിയവീട്ടില്‍, ബിജോയ് ജോസ് മുണ്ടുപാലം, ദേവസ്യാച്ചന് വാണിയപ്പുര, ഔസേപ്പച്ചന് കല്ലറങ്ങാട്ട്, ജോഷി മൂഴിയാങ്കല്‍, സാജു പുല്ലാട്ട്, ചാക്കോ തുണിയമ്പറ, ജോയി പുരയിടത്തില്‍, സുശീല്‍കുമാര്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സണ്ണി വാവലാങ്കല്‍, ജോസ് സി കലൂര്‍, തങ്കച്ചന് കാരയ്ക്കാട്ട്, ജോസുകുട്ടി കലൂര്‍, ജാന്‍സ് വയലികുന്നേല്‍, അമ്മിണി തോമസ്, യൂത്ത്ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. അബേഷ് അലോഷ്യസ്, കെ.എസ്.സി. (എം)
നിയോജകമണ്ഡലം പ്രസിഡന്റ് ലിബിന് ബിജോയ്, കര്‍ഷകയൂണിയന്‍ നിയോജകമണ്ഡലം പ്രസിഡന്റ് ആന്റണി അറയ്ക്കപ്പറമ്പില്‍, ദളിത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് വി.വി. സോമന്, ത്രിതല പഞ്ചായത്ത് പ്രതിനിധികാളായ സ്കറിയാ പൊട്ടനാനി, കെ.എസ്. മോഹനന്, ലീന ജെയിംസ്, ജോയിച്ചന്‍ കാവുങ്കല്‍, നിയോജകമണ്ഡലം ഭാരവാഹികളായ റെജി ഷാജി, അന്‍സാരി പാലയംപറമ്പില്‍, പി.പി. നൗഷാദ്, നാസര്‍, ഇടത്തുംകുന്നേല്‍, റോയി വിളകുന്നേല്‍, ജോളി അഴകത്തേല്‍, റോഷ്നി തോമസ്, അജി വെട്ടുകല്ലാംകുഴി, അലന് വാണിയപ്പുര, ജോബി കാലാപ്പറമ്പില്‍, ജോ പേഴുംകാട്ടില്‍, മാത്യൂസ് വെട്ടുകല്ലാംകുഴി എന്നിവര്‍ പ്രസംഗിച്ചു.
0 Comments