ഒഡീഷയിൽ നിന്നും വില്പനയ്ക്കായി കൊണ്ട് വന്ന കഞ്ചാവുമായി ചങ്ങനാശ്ശേരി സ്വദേശി പിടിയിൽ.


ഒഡീഷയിൽ നിന്നും വില്പനയ്ക്കായി കൊണ്ട് വന്ന കഞ്ചാവുമായി ചങ്ങനാശ്ശേരി സ്വദേശി പിടിയിൽ.

  06.07.2025 തീയതി കാലത്ത്  ലോഡ്ജ് മുറിയിൽ നിന്നും നിരോധിത മയക്ക് മരുന്നിനത്തിൽ പെട്ട 1.110 Kg ഗഞ്ചാവുമായി ചങ്ങനാശ്ശേരി കച്ചേരി റോഡിൽ ചിത്രക്കുളം ഭാഗത്ത് പേൾ റസിഡൻസി ലോഡ്ജിൽ താമസിച്ചു വന്നിരുന്ന  ദിലീപ് കുമാർ.സി. എൽ. (55) ആണ്  ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. 


കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ.ഷാഹുൽ ഹമീദ് ഐ. പി. എസ്  ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡി. വൈ. എസ്. പി.  തോംസൺ. കെ. പി യുടെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് ഇൻസ്പെക്ടർ B.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ് . ഐ. ജയകൃഷ്ണൻ, എസ്. ഐ. ആന്റണി മൈക്കിൾ,


 എ. എസ് .ഐ.  സ്റ്റിൻ, സീനിയർ സി. പി. ഒ. ക്രിസ്റ്റഫർ, അജേഷ്, വിനീഷ് Cസി. പി. ഒ.  അരുൺ, സതീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘവും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഒറീസയിൽ നിന്നും വില്പനയ്ക്കായി കൊണ്ടു വന്ന ഗഞ്ചാവ് പിടി കൂടിയത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments