പ്രധാനമന്ത്രിക്ക് സംഗീതവിരുന്നുമായി ഇളയരാജ, ഒപ്പം മധു ബാലകൃഷ്ണനും



 രണ്ട് ദിവസത്തെ സന്ദർശനത്തിനായി തമിഴ്നാട്ടിലെ തിരുച്ചിരപ്പള്ളിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സംഗീത വിരുന്നൊരുക്കി ഇളയരാജയും മധു ബാലകൃഷ്ണനും. തിരുച്ചിറപ്പള്ളിയിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലാണ് പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക സംഗീതവിരുന്ന് ഒരുക്കിയത്. നിരവധി പേരാണ് സംഗീത വിരുന്നില്‍ പങ്കാളികളായത്. അതിമനോഹരമായ സംഗീതാർച്ചനയ്‌ക്ക് നേതൃത്വം നല്‍കിയത് ഇളയരാജയായിരുന്നു. 


ക്ഷേത്ര ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രിക്കായി സംഘടിപ്പിച്ച സംഗീതവിരുന്ന് അരങ്ങേറിയത്. ചോള ചക്രവർത്തി രാജേന്ദ്ര ചോളൻ ഒന്നാമന്റെ ജന്മവാർഷികത്തോടനുബന്ധിച്ച്‌ നടന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തു. കൂടാതെ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആടി തിരുവാതിരയിലും പ്രധാനമന്ത്രി സാക്ഷ്യംവഹിച്ചു. തമിഴ്നാടിന്റെ ചരിത്രവും പൈതൃകവും കാത്തുസൂക്ഷിക്കുന്ന ക്ഷേത്രമാണ് ഗംഗൈകൊണ്ട ചോളപുരം. 


1,000 വർഷത്തിലേറെ പഴക്കമുള്ള പുരാതന ക്ഷേത്രമാണിത്. ശൈവ ഭക്തിയുടെയും സ്മാരക വാസ്തുവിദ്യയുടേയും ദീപസ്തംഭമാണിത്. പുരാതന ലിഖിതങ്ങള്‍ക്ക് പേരുകേട്ട ഗംഗൈകൊണ്ട ചോളപുരത്തേക്ക് പ്രധാനമന്ത്രിയെത്തുന്ന തോടെ തമിഴ് സംസ്കൃതിയും ചരിത്രവും ലോകശ്രദ്ധ നേടുകയാണ്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments