ഉത്തരേന്ത്യയിൽ നടക്കുന്നത് പോലീസിനെ ഉപയോഗിച്ചുള്ള ക്രൈസ്തവ വേട്ട; ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ മിഷനറി സിസ്റ്റേഴ്സിന്റെ അറസ്റ്റ് ദൗർഭാഗ്യകരം: മാണി സി കാപ്പൻ


ഉത്തരേന്ത്യയിൽ  നടക്കുന്നത് പോലീസിനെ ഉപയോഗിച്ചുള്ള    ക്രൈസ്തവ വേട്ട;  ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ മിഷനറി സിസ്റ്റേഴ്സിന്റെ അറസ്റ്റ് ദൗർഭാഗ്യകരം: മാണി സി കാപ്പൻ

ഛത്തീസ്ഗഡിൽ മതപരിവർത്തന നിയമങ്ങൾ ദുരുപയോഗം ചെയ്ത് ക്രൈസ്തവ മിഷനറിമാരെ അറസ്റ്റ് ചെയ്ത സംഭവം ദൗർഭാഗ്യകരം എന്ന്  മാണി സി കാപ്പൻ എംഎൽഎ.  നിയമങ്ങൾ ദുരുപയോഗം ചെയ്തുള്ള ക്രൈസ്തവ വേട്ടയാണ് ഉത്തരേന്ത്യയിൽ ബിജെപി നടത്തുന്നതും അദ്ദേഹം ആരോപിച്ചു.  കേരളത്തിലെ ക്രൈസ്തവരെ ചാക്കിട്ട് പിടിക്കാൻ കേക്കുമായി നടക്കുന്ന ബിജെപിക്കാരുടെ യഥാർത്ഥ മുഖം ജനങ്ങൾക്ക് ഇതോടെ മനസ്സിലായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അറസ്റ്റിലായ മലയാളി സിസ്റ്റേഴ്സിന്റെ മോചനത്തിനായി കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത വംശീയ വിദ്വേഷം  വിതച്ച് രാജ്യത്തെ  ന്യൂനപക്ഷ സമുദായങ്ങളുടെയും,  അവർണ്ണ വിഭാഗങ്ങളുടെയും അവകാശങ്ങളും വിശ്വാസങ്ങളും  നിഷേധിക്കാനും അടിച്ചമർത്താനുമുള്ള സംഘപരിവാർ നീക്കം കയ്യുംകെട്ടി നോക്കിയിരിക്കില്ല എന്നും  അദ്ദേഹം വ്യക്തമാക്കി. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments