മഴ ശക്തമായതിന് പിന്നാലെ പത്തനംതിട്ട കക്കി ഡാമിൽ ഓറഞ്ച് അലേർട്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.
കക്കി ആനത്തോട് ഡാമിലെ ജലനിരപ്പ് ഓറഞ്ച് മുന്നറിയിപ്പ് നിലയായ 974.36 മീറ്ററില്‍ എത്തിയ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ആണ് മുന്നറിയിപ്പ് നൽകിയത്.
0 Comments