ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ 11 12 13 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വരിക്കമാക്കൽ മുന്നി ചൂണ്ടച്ചേരി റോഡിന്റെ പുനരുദ്ധാരണത്തിനായി തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എംഎൽഎ അറിയിച്ചു.
കെഡിപി ഭരണങ്ങാനം മണ്ഡലം പ്രസിഡണ്ട് സെൻ തേക്കും കാട്ടിൽ ഗ്രാമപഞ്ചായത്ത് അംഗം വിനോദ് ചെറിയാൻ വേര നാനി എന്നിവർ ചേർന്ന് മാണിസി കാപ്പൻ എംഎൽഎക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത് തുക അനുവദിപ്പിച്ച മാണി സി കാപ്പൻ എംഎൽഎയെ ഡോക്ടർ ജേക്കബ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് ചെറിയാൻ വേരനാനി, എൽസമ്മ ജോർജുകുട്ടി കെ.ഡി.പി. ഭരണങ്ങാനം മണ്ഡലം പ്രസിഡണ്ട് സെൻ തേക്കും കാട്ടിൽ, നിധിൻ സി വടക്കൻ, ആദർശ് തോണിക്കുഴി, ജോസ് മൂക്കൻന്തോട്ടം, ജോസ് പൈക്കാട്ട്, സാജൻ മൂശാരിയാട്ട്, പ്രിൻസ് പീടികയിൽ, സുമേഷ് പാക്കത്തു കുന്നേൽ, ജയകൃഷ്ണൻ വളക്കാട്ടുകുന്ന്, ബെന്നി തോണിക്കുഴി, ജോബി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു
0 Comments