പ്രതിസന്ധികളിൽ പതറാത്ത നേതൃത്വത്തിന് സഭയുടെ അംഗീകാരമാണ് കിഴക്കേലച്ചൻ്റെ അവാർഡു ലബ്ദി : മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്.


പ്രതിസന്ധികളിൽ പതറാത്ത നേതൃത്വത്തിന് സഭയുടെ അംഗീകാരമാണ് കിഴക്കേലച്ചൻ്റെ അവാർഡു ലബ്ദി : മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്. 

 സാമൂഹ്യ പ്രവർത്തന രംഗത്ത് ഉറച്ച നിശ്ചയദാർഢ്യത്തോടെ പതറാതെ മുന്നേറുന്ന നേതൃത്വത്തിൻ്റെ അംഗീകാരമാണ് ഫാ. തോമസ് കിഴക്കേലച്ചൻ്റെ സ്പന്ദൻ അവാർഡ് ലബ്ദിയെന്ന് രൂപതാ വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് അഭിപ്രായപ്പെട്ടു.സീറോ മലബാർ സഭ - സോഷ്യൽ മിനിസ്ട്രി 
 "സ്പന്ദൻ 2025" അവാർഡ് ജേതാവ്  ഫാ. തോമസ് കിഴക്കേലിന്  ഇന്ന് ഷാലോമിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 


 പാലാ ഷാലോം പാസ്റ്ററൽ സെൻ്ററിൽ ഡയറക്ടർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽവിവിധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സാരഥ്യം വഹിക്കുന്ന വൈദികശ്രേഷഠരും സംഘടനാ ഭാരവാഹികളും ആശംസകൾ നേർന്നു. പാലാ സാൻതോം ഫുഡ് ഫാക്ടറി, കേരളാ ഗ്രോസ്‌റ്റോർ, അഗ്രിമ കാർഷിക നേഴ്സറികൾ, അഗ്രിമ ഇക്കോ ഷോപ്പുകൾ, ഓപ്പൺ മാർക്കറ്റുകൾ തുടങ്ങി കാർഷികരംഗത്തെ മുന്നേറ്റ പ്രവർത്തനങ്ങൾ, ദുരിതാശ്വാസ സഹായ പദ്ധതികൾ, ഭവന നിർമ്മാണ സഹായങ്ങൾ, കുടുംബോദ്ധാരണ പദ്ധതികൾ, ജൽ ജീവൻ മിഷൻ - ജലനിധി കുടിവെള്ള പദ്ധതികൾ,


 ന്യൂനപക്ഷ ക്ഷേമ വായ്പകൾ തുടങ്ങി സർക്കാർ പദ്ധതികളും തനതു പദ്ധതികളും ജനങ്ങളിലെത്തിച്ച് സുസ്ഥിര സാമൂഹ്യ നിർമ്മിതിക്ക് നേതൃത്വം നൽകുന്നത് പരിഗണിച്ചാണ് സീറോ മലബാർ സഭയുടെ സ്പന്ദൻ അവാർഡിന് ഫാ. തോമസ് കിഴക്കേൽ അർഹനായത്. പി. എസ്.ഡബ്ലിയു.എസ് ൻ്റെ അസി .ഡയറക്ടർമാരായ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ സ്വാഗതവും ഫാ. ജോസഫ് താഴത്തു വരിക്കയിൽ നന്ദിയും പറഞ്ഞു. അവാർഡു ജേതാവ് ഫാ. തോമസ് കിഴക്കേലിൻ്റെ വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് ഷാൾ അണിയിച്ച് ആദരിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments