നിത്യോപയോഗസാധനങ്ങൾ ഓണത്തിനു പരമാവധി വിലക്കുറവിൽ ലഭിക്കാനുള്ള അവസരമാണ് ഓണം മേളയിലുടെ സപ്ലൈകോ ചെയ്യുന്നതെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സപ്ലൈകോ ഓണം ഫെയറിന്റെയും സഞ്ചരിക്കുന്ന ഓണച്ചന്തയുടെയും ജില്ലാ തല ഉദ്ഘാടനം തിരുനക്കര മൈതാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബർ 4 വരെയാണ് ഓണം ഫെയറും സഞ്ചരിക്കുന്ന ഓണച്ചന്തയും.
ജില്ലയിലെ ഒൻപതുനിയോജകമണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ രാവിലെ 9:30 മുതൽ രാത്രി 7 മണി വരെ സഞ്ചരിക്കുന്ന ഓണച്ചന്ത എത്തും. സപ്ലൈകോ ഓണം ഫെയറിൽ സബ്‌സിഡി സാധനങ്ങൾക്കൊപ്പം ഇരുനൂറ്റൻപതിലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്കും ഓഫറുകളും വിലക്കുറവുമുണ്ട്.
ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ആദ്യ വിൽപന നിർവഹിച്ചു.
നഗരസഭാംഗം ജയമോൾ ജോസഫ്, ജില്ലാ സപ്ലൈകോ ഓഫീസർ ബി. സജനി, സപ്ലൈകോ മേഖലാ മാനേജർ ആർ. ബോബൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. വി.കെ. സന്തോഷ് കുമാർ, ബെന്നി മൈലാടൂർ എന്നിവർ പങ്കെടുത്തു.
ഓണച്ചന്ത ഇന്ന് (ഓഗസ്റ്റ് 27) എത്തിച്ചേരുന്ന സ്ഥലവും സമയവും
വെട്ടത്തുകവല/കൈതേപ്പാലം: രാവിലെ 9.30 മുതൽ 10.45 വരെ
പയ്യപ്പാടി: രാവിലെ 11.15 മുതൽ ഉച്ചയ്ക്ക് 12.45 വരെ
തിരുവഞ്ചൂർ: ഉച്ചകഴിഞ്ഞ് 2.00 മുതൽ 3.15 വരെ
യൂണിവേഴ്‌സിറ്റി കവല: ഉച്ച കഴിഞ്ഞ് 3.45 മുതൽ വൈകിട്ട് 5.00 വരെ
പ്രാവട്ടം: വൈകിട്ട് 5.30 മുതൽ വരെ 7.00 വരെ
0 Comments