സ്‌നേഹദീപം രണ്ട് വീടുകള്‍ക്ക് നാളെ (28.08.2025, വ്യാഴം) തുടക്കം കുറിക്കും



സ്‌നേഹദീപം രണ്ട് വീടുകള്‍ക്ക് നാളെ  (28.08.2025, വ്യാഴം) തുടക്കം കുറിക്കും 

 ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവന പദ്ധതിപ്രകാരമുള്ള അമ്പത്തിമൂന്നും അമ്പത്തിനാലും വീടുകളുടെ നിര്‍മ്മാണത്തിന് ഇന്ന് കിടങ്ങൂര്‍ പഞ്ചായത്തില്‍ തുടക്കം കുറിക്കും. 

കിടങ്ങൂര്‍ പഞ്ചായത്തില്‍ സ്‌നേഹദീപം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന പതിനൊന്നും പന്ത്രണ്ടും വീടുകളാണിത്. സ്‌നേഹദീപം പദ്ധതിയില്‍ കൊഴുവനാല്‍ പഞ്ചായത്തില്‍ 26 വീടുകളുടെയും മുത്തോലി പഞ്ചായത്തില്‍ 11 വീടുകളുടെയും, കിടങ്ങൂര്‍ പഞ്ചായത്തില്‍ 10 വീടിന്റെയും അകലകുന്നം പഞ്ചായത്തില്‍ രണ്ടുവീടിന്റെയും മീനച്ചില്‍, കരൂര്‍, എലിക്കുളം പഞ്ചായത്തുകളില്‍ ഓരോ വീടിന്റെയും നിര്‍മ്മാണം ആണ് ഇതിനോടകം ഏറ്റെടുത്തിട്ടുള്ളത്.


 അമ്പത് വീടുകള്‍ പൂര്‍ത്തികരിച്ച് താക്കോല്‍ സമര്‍പ്പണം നടത്തി. അമ്പത്തിയൊന്നാം വീടിന്റെ നിര്‍മ്മാണം കൊഴുവനാല്‍ സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തില്‍ മേവടയിലും അമ്പത്തിരണ്ടാം വീടിന്റെ നിര്‍മ്മാണം മുത്തോലി സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തില്‍ മുത്തോലി പള്ളിക്ക് സമീപവും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു വരുന്നു. 


ഈ രണ്ടു വീടുകളുടെയും താക്കോല്‍ സമര്‍പ്പണം സെപ്റ്റംബര്‍ പകുതിയോടുകൂടെ നടത്തുന്നതാണ്.
സ്‌നേഹദീപം കിടങ്ങൂരിന്റെ നേതൃത്വത്തിലുള്ള പതിനൊന്നും പന്ത്രണ്ടും വീടുകളുടെ ശിലാസ്ഥാപന കര്‍മ്മം ഇന്ന് രാവിലെ 9.30 ന് കിടങ്ങൂര്‍ വാലേപ്പടിക്ക് സമീപം കിടങ്ങൂര്‍ പോലീസ് എസ്.എച്ച്.ഒ. കെ.എല്‍. മഹേഷ് നിര്‍വ്വഹിക്കുന്നതാണ്. യോഗത്തില്‍ സ്‌നേഹദീപം കിടങ്ങൂര്‍ പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments