പാലപ്പുഴക്കുന്ന്-അമ്പഴത്തിനാല്‍ റോഡ് സ്മാര്‍ട്ടാകുന്നു



പാലപ്പുഴക്കുന്ന്-അമ്പഴത്തിനാല്‍ റോഡ് സ്മാര്‍ട്ടാകുന്നു

 കൊഴുവനാല്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പാലപ്പുഴക്കുന്ന്-അമ്പഴത്തിനാല്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നു. കാല്‍നടയായിപോലും നടക്കുവാന്‍ സാധിക്കാതിരുന്ന റോഡിന്റെ  നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് റോഡ് ഗതാഗതയോഗ്യമാകുന്നത്. വാഹനസൗകര്യം എത്താതിരുന്ന ഈ പ്രദേശത്തേക്ക് ഏഴ് വര്‍ഷം മുമ്പാണ് പൊതുജന സഹകരണത്തോടെ റോഡ്  നിര്‍മ്മിച്ചത്. മുന്‍ വര്‍ഷങ്ങളിലെ കാലവര്‍ഷത്തില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് യാതൊരുവിധ വാഹനങ്ങളും പോകുവാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. 


രോഗാവസ്ഥയിലുള്ള രോഗികളെ 100 മീറ്ററിലധികം കസേരയില്‍ ഇരുത്തി എടുത്തുകൊണ്ടുപോവേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തെ തികച്ചും സാധാരണക്കാരായ മുപ്പതിലധികം കുടുംബങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ്. ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുന്നതിനായി കൊഴുവനാല്‍ അമ്പഴത്തിനാല്‍ എ.ജെ. ജോസഫും മുണ്ടുപാലയ്ക്കല്‍ അഗസ്റ്റിനും ചേര്‍ന്ന് നല്കിയ 95 സെന്റ് സ്ഥലത്ത് സ്‌നേഹദീപം പദ്ധതിയില്‍ നിര്‍മ്മിച്ച 5 വീടുകള്‍ക്ക് പുറമെ 7 പുതിയ വീടുകളുടെ നിര്‍മ്മാണം നടത്തുന്നതിനും റോഡ് പൂര്‍ണ്ണമായി തകര്‍ന്നതോടെ സാധ്യമല്ലാത്ത അവസ്ഥയിലായിരുന്നു.


 റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഭവനരഹിതരമായ ഏഴ് കുടുംബങ്ങളുടെ വീടെന്ന സ്വപ്നവും യാഥാര്‍ത്ഥ്യമാകും. 230 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിനാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കുന്നത്. 
റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ (28.08.2025, വ്യാഴം) രാവിലെ 8.30 ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിക്കുന്നതാണ്. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മാത്യു തോമസ് എഴുത്തുപള്ളിക്കല്‍, ആനീസ് കുര്യന്‍ ചൂരനോലില്‍ എന്നിവര്‍ സംബന്ധിക്കുന്നതാണ്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments