കോട്ടയത്ത് 2 കിലോയോളം വിൽപ്പനയ്ക്കുള്ള കഞ്ചാവ് കണ്ടെത്തിയ കേസിലെ മുഖ്യ കണ്ണിയായ പ്രതി അറസ്റ്റിൽ.
09-07-2025 തീയതി ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും കോട്ടയം വെസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ കോട്ടയം പയ്യമ്പള്ളി ചിറ ഭാഗത്ത് വീടിന്റെ കിടപ്പുമുറിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.713 KG ഗഞ്ചാവ് പിടിച്ച കേസ്സിൽ 4-ആം പ്രതിയായ സുന്ദർ Age 28/25 പയ്യമ്പള്ളിച്ചിറ ഹൗസ്, കാരാപ്പുഴ, കോട്ടയം. എന്നയാളെ ഇന്നേദിവസം (16-08-2025)അറസ്റ്റ് ചെയ്തു ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കിയിട്ടുള്ളതാണ്.
ഈ കേസിലെ മറ്റു പ്രതികളായ ഈശ്വരി, അഖിൽ, അക്ഷയ് എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
തമിഴ്നാട്ടിൽ നിന്നും രാസ ലഹരികളും കഞ്ചാവും കേരളത്തിലേക്കും മറ്റും വിൽപ്പനയ്ക്കായി എത്തിക്കുന്ന പ്രധാന കണ്ണിയാണ് ഇപ്പോൾ അറസ്റ്റിലായ സുന്ദർ ഇയാൾക്കെതിരെ തമിഴ്നാട്ടിൽ ഉൾപ്പെടെ നിരവധി ലഹരി കേസുകൾ നിലവിലുണ്ട്.
നിരവധി ദിവസങ്ങളായി ഇയാൾക്കായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കൃത്യവും ശാസ്ത്രീയവുമായ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതി സുന്ദർ പിടിയിലായത്.
0 Comments