പാലാ മീനച്ചിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് ഒൻപത് വയസ്സുകാരിയും രക്ഷിക്കാൻ കൂടെ ചാടിയ വിദ്യാർത്ഥിനികളും ....... രക്ഷകനായി മലപ്പുറംകാരൻ ഉനൈസ്..... ഉനൈസിന്റെ വാക്കുകളുടെ വീഡിയോ ദൃശ്യം വാർത്തയോടൊപ്പം കാണാം ..



പാലാ മീനച്ചിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട്  ഒൻപത് വയസ്സുകാരിയും രക്ഷിക്കാൻ കൂടെ ചാടിയ വിദ്യാർത്ഥിനികളും ....... രക്ഷകനായി മലപ്പുറംകാരൻ ഉനൈസ്

അനിൽ ജെ. തയ്യിൽ
(മാനേജിംഗ് എഡിറ്റർ, ട്രാവൻകൂർ ന്യൂസ്)

പാലാ മീനച്ചിൽ വായനശാല ജംഗ്ഷനിലുള്ള കടവിൽ ഒഴുക്കിൽപ്പെട്ട 9 വയസ്സുകാരിയെ രക്ഷിക്കാൻ ചാടിയ വിദ്യാർത്ഥിനികളും ഒഴുകിപ്പോയി. ഇന്നു വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.  കടവിന് സമീപമുള്ള ഹോസ്റ്റൽ ജീവനക്കാരിയുടെ മകളായ 9 വയസ്സുകാരിയാണ് വൈകുന്നേരം കുളിക്കടവിൽ ഒഴുക്കിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഹോസ്റ്റലിലെ താമസക്കാരായ പെൺകുട്ടികൾ രക്ഷിക്കാനായി കൂടെ ചാടിയെങ്കിലും അവരും ഒഴുക്കിൽപ്പെടുകയായിരുന്നു. എന്തായാലും അത്ഭുതകരമായി കുറേ ദൂരമപ്പുറം കുറ്റില്ലാംകടവിൽ രക്ഷിച്ചു കയറ്റാനായി.ഓട്ടം കഴിഞ്ഞ് മലപ്പുറത്തിന് മടങ്ങുകയായിരുന്ന വാൻ ഡ്രൈവർ ഉനൈസ് നിലവിളി കേട്ട്  രക്ഷിക്കാനായി പുഴയിൽ ചാടുകയായിരുന്നു. സംഭവം ഉനൈസിന്റെ വാക്കുകളിൽ തന്നെ നമുക്ക് കേൾക്കാം. 

വീഡിയോ ദൃശ്യങ്ങളിലേക്ക്....👇👇👇










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments