മനോജ്മെൻറ് അസോസിയേഷന്റെ 'ഫ്ലാഷ് 2K 25' ഉദ്ഘാടനം ചെയ്തു.
രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെൻറ് അസോസിയേഷൻ 'ഫ്ലാഷ് 2K25 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം ആധ്യക്ഷത വഹിച്ചു. കിൻഫ്ര ഫിലിം & വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ ഉദ്ഘാടനം നിർവഹിച്ചു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ എം എ എച്ച് ആർ എം ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കിയ അനൗഷ്ക ഷൈൻ , അഞ്ജലി എസ് മോഹൻ എന്നിവരെ തദവസരത്തിൽ ആദരിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട് , വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് അലഞ്ചേരിയിൽ, സിജി ജേക്കബ്, ഡിപ്പാർട്മെന്റ് മേധാവി ലിൻസി ആൻറണി, സ്റ്റാഫ് കോഡിനേറ്റർ മാരായ രമ്യ കെ എം,
ഫാ. ഡോ. ബോബി ജോൺ, മാനേജ്മെൻറ് അസോസിയേഷൻ സെക്രട്ടറി മാഹിൻ ഷറഫുദ്ദീൻ , മാനേജ്മെൻറ് അസോസിയേഷൻ വൈസ് പ്രസിഡൻറ് എമിൽ ജോർജ് എന്നിവർ പ്രസംഗിച്ചു.
0 Comments