ടൗണ്‍ ബസ് സ്റ്റാന്റിന് സമീപം ഓട്ടോകള്‍ക്ക് പുതിയ സ്റ്റാന്റ് അനുവദിച്ചുകൊണ്ട് നഗരസഭ ട്രാഫിക് ക്രമീകരണ സമിതി തീരുമാനമെടുത്തു.
പാലാ: ടി.ബി. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകള്‍ക്കായി ഇതിന് സമീപം പുതിയ സ്റ്റാന്റ് അനുവദിച്ചുകൊണ്ട് നഗരസഭയിലെ ട്രാഫിക് ക്രമീകരണ സമിതി തീരുമാനമെടുത്തു.
എന്നാല്‍ ഒരേ സമയം ഇവിടെ രണ്ട് ഓട്ടോറിക്ഷകള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കൂ. മണര്‍കാട് റോഡില്‍ നിന്നും പാലാ - ഈരാറ്റുപേട്ട മെയിന്‍ റോഡിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിലാണ് പുതിയ സ്റ്റാന്റ്. ഇവിടെ ഏഴ് ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് പാര്‍ക്ക് ചെയ്യാന്‍ അനുമതി കൊടുത്തിട്ടുള്ളത്.
അനൂബ് കെ.വി., സോണി തോമസ്, സാജന്‍ സി., ബിനു ഇ.കെ., ബിജു നരിക്കുഴി, രാജീവ് മാത്യു, ടിനു മാത്യു എന്നിവരുടെ ഓട്ടോറിക്ഷകളാണ് ഈ സ്റ്റാന്റില്‍ ഉണ്ടാവുക. പൊതുജനങ്ങള്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം ഒരേസമയം രണ്ട് ഓട്ടോറിക്ഷകളേ ഈ സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കൂ. ഇത് സംബന്ധിച്ച് നഗരസഭയുടെ അനുവാദം ലഭ്യമാക്കിയതായി ചെയര്‍മാന്‍ തോമസ് പീറ്റര്‍ അറിയിച്ചു.
നിലവില്‍ ഇവിടെ നിരവധി ടൂവീലറുകളും മറ്റും പാര്‍ക്ക് ചെയ്യുന്നുണ്ട്. തൊഴിലാളികള്‍ക്കുവേണ്ടി കെ.ടി.യു.സി.സി(എം) പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലിലാണ് ഇന്ന് ഉച്ചയ്ക്ക് നഗരസഭയില്‍ ഹാജരായത്.
ഇതുസംബന്ധിച്ച ഉത്തരവ് നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ജോസുകുട്ടി പൂവേലിക്ക് നല്‍കി. ഉത്തരവിന്റെ പകര്‍പ്പുകള്‍ ബന്ധപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും കൈമാറിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇന്ന് വൈകിട്ട് തന്നെ ഓട്ടോറിക്ഷകള്‍ ഈ സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാന്‍ തുടങ്ങി.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34






0 Comments