പുളിച്ചമാക്കൽ പാലം അടച്ചു; ഗതാഗതം നിലച്ചു.


പുളിച്ചമാക്കൽ പാലം അടച്ചു; ഗതാഗതം നിലച്ചു.

 പാലം അപകടാവസ്ഥയിലായതിനെത്തുടർന്ന് കവലവഴിമുക്ക് - മങ്കര റോഡിലെ പുളിച്ചമാക്കൽ പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചു. പാലത്തിൻ്റെ അബഡ്മെൻ്റിനോട് ചേർന്നുള്ള റിംഗ് വാൾ തകർന്നതിനെത്തുടർന്നാണ് നിരോധനം. കഴിഞ്ഞ ദിവസമാണ് റിംഗ് വാൾ തോട്ടിലേക്ക് തകർന്നു വീണത്. ഏറെ നാളുകളായി പാലത്തിലൂടെയുള്ള യാത്ര സുരക്ഷിതമല്ലായിരുന്നു.


പാലാ പി.ഡബ്ള്യു. ഡി. റോഡ് ഡിവിഷൻ്റെ കീഴിൽ വരുന്ന ഈ പാലം കടനാട് -ഭരണങ്ങാനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ്.  പാലത്തിനോട് ചേർന്ന് പ്രവിത്താനം ഭാഗത്തേക്കുള്ള 50 മീറ്റർ റോഡ് ഭാഗം കരൂർ പഞ്ചായത്തിൽ ഉൾപ്പെട്ടതാണ്. 


പ്രവിത്താനം മങ്കര ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പാലത്തിന് 200 മീറ്റർ മുമ്പ് ഇടത്തോട്ട് തിരിഞ്ഞ് അന്തീനാട് ക്ഷേത്രത്തിനു മുൻപിലൂടെ പാലാ-തൊടുപുഴ ഹൈവേയിൽ പ്രവേശിച്ച് സഞ്ചരിക്കാവുന്നതാണ്.
പാലം അടിയന്തരമാമായി ഗതാഗതയോഗ്യമാക്കാൻ മാണി സി. കാപ്പൻ എം.എൽ.എ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നല്കി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments