ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻ്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കരിയർ ദിനം ആഘോഷിച്ചു.
പ്രിൻസിപ്പാൾ ശ്രീജ സലിം അധ്യക്ഷത വഹിച്ചു.
പ്രമുഖ മാധ്യമപ്രവർത്തകനും വേൾഡ് മലയാളി കൗൺസിൽ അംഗവും ലീഗ് സർവീസ് അതോറിറ്റിയുടെ അംഗവും പൂർവ്വ വിദ്യാർത്ഥിയുമായ വി എം അബ്ദുൽ ഖാൻ കരിയർ ഡേ
ഉദ്ഘാടനം ചെയ്തു.
അതാത് വിഷയങ്ങളെക്കുറിച്ചുള്ള കരിയർ സാധ്യതകൾ സംബന്ധിച്ച് ലഘു സന്ദേശം അധ്യാപകർ നൽകി.
വിവിധ കരിയർ സാധ്യതകൾ ,ചർച്ച, എന്നിവ നടത്തി.
കരിയർ ക്ലബ്ബ് കോർഡിനേറ്റർ മനോജ് റ്റി. ബെഞ്ചമിൻ, സൗഹൃദ ക്ലബ് കോർഡിനേറ്റർ സൂര്യ ബി.ആർ, സീനിയർ അസിസ്റ്റൻസ് ഷീജ എം.എസ്, സ്റ്റാഫ് സെക്രട്ടറി അനീഷ് വി, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
0 Comments