ഓട നിർമാണത്തിന്റെ ഭാഗമായി നിർമ്മിച്ച നടപ്പാലം യാത്രക്കാർക്ക് കെണിയായി.
ബിനു വള്ളോം പുരയിടം
കൊല്ലപ്പള്ളി -മേലുകാവ് റോഡിൽ ഓട നിർമാണത്തിന്റെ ഭാഗമായി കവലവഴിമുക്കിനും കടനാട് പുളിഞ്ചുവട് കവലക്കും മധ്യേ പണിയുന്ന കലുങ്കിൽ താല്ക്കാലികമായി നിർമിച്ചിരിക്കുന്ന തടിപ്പാത നാട്ടുകാർക്ക് പേടി സ്വപ്നമായി.
പതിനഞ്ചോളം വീട്ടുകാർ ഉപയോഗിക്കുന്ന റോഡിൽ താല്ക്കാലികമായി സ്ഥാപിച്ച പാലമാണ് ഒരു ദിവസത്തിനുള്ളിൽ തകർന്നത്. പഴകിദ്രവിച്ച തടിയാണ് പാലത്തിനായി ഉപയോഗിച്ചത്.
വീഡിയോ ഇവിടെ കാണാം 👇👇👇
ഇതിലെ സഞ്ചരിച്ച പ്രദേശവാസിയായ ഉന്നത എക്സൈസ് ഉദ്യോഗസ്ഥന് പാലത്തടി ഒടിഞ്ഞ് വീണ് പരിക്കേറ്റു . ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളുടെ കൈയ്ക്ക് മൂന്നു പൊട്ടലുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ശ്വാസമടക്കി വേണം ഈ നടപ്പാലത്തിലൂടെ സഞ്ചരിക്കാൻ.
0 Comments