പാലാ നഗരസഭയുടെ ടൗൺ ബ്യൂട്ടിഫിക്കേഷൻ പദ്ധതി .......ചെയർമാൻ സ്ഥലങ്ങൾ സന്ദർശിച്ച് പദ്ധതി പുരോഗതി വിലയിരുത്തി .......
സ്വന്തം ലേഖകൻ
പാലാ ളാലം പാലം ജംഗ്ഷനിലുള്ള റൗണ്ടാനയുടെയും ഡിവൈഡറുകളുടെയും നവീകരണം സംബന്ധിച്ച് ചാവറസ്കൂൾ പ്രിൻസിപ്പൽ ഫാദർ സാബു കൂടപ്പാട്ട് , ട്രാഫിക് എസ് ഐ സുരേഷ്, എന്നിവരുമായി നഗരസഭാ ചെയർമാൻ തോമസ് പീറ്റർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, മുൻ ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര എന്നിവർ ചർച്ച ചെയ്യുന്നു .
വീഡിയോ ഇവിടെ കാണാം 👇👇👇
കിഴതടിയൂർ ജംഗ്ഷൻ, ളാലം ജംഗ്ഷൻ, മൂന്നാനി ഗാന്ധി സ്ക്വയർ എന്നിവ ചാവറ പബ്ലിക് സ്കൂളിൻ്റെ മേൽനോട്ടത്തിലാണ് ബ്യൂട്ടിഫിക്കേഷൻ നടത്തുക. കുരിശു പള്ളി ജംഗ്ഷനും ഗവ. ഹോസ്പിറ്റൽ ജംഗ്ഷനും ടൗൺ ബസ്റ്റാൻഡ് ബസ് കാത്തിരിപ്പ് കേന്ദ്രവും പരിസരവും സുപ്രിയ ടെസ്റ്റൈലും കൊട്ടാരമറ്റം ജംഗ്ഷൻ കുറ്റിയാങ്കൽ നഴ്സറിയും നവികരിക്കും.
0 Comments