സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന രാപകൽ സമരം ഇന്ന് 200-ാം ദിവസം

 

സെക്രട്ടേറിയേറ്റിന് മുന്നിൽ കേരളാ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 200-ാം ദിവസം. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ അനുകൂലം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10നാണ് ആശമാരുടെ സമരം ആരംഭിച്ചത്. വിവിധ സമരഘട്ടങ്ങളും നിരവധി സമരമുറകളും രാപ്പകൽ സമരത്തിന്റെ ഭാഗമായി നടന്നു. 


നിയമസഭാ മാർച്ച്, വനിതാ സംഗമം, സെക്രട്ടേറിയറ്റ് ഉപരോധം, രാപകൽ സമരയാത്ര, എൻഎച്ച്എം ഓഫീസ് മാർച്ച് തുടങ്ങിയവ 200 ദിവസത്തെ സമരത്തിനിടെ സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കാൻ തീരുമാനിച്ചതും പാർലമെന്റ് ആശമാരെപ്പറ്റി സുദീർഘമായ ചർച്ചയ്ക്ക് വഴിയൊരുങ്ങിയതും ആശ സമരം കാരണമാണെന്ന് കേരള ആശ ഹെൽത്ത വർക്കേഴ്സ് പ്രസ്താവനയിൽ പറഞ്ഞു. 


ഓണറേറിയം വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ നേടുന്നതുവരെ സമരം ശക്തമായി തുടരുമെന്നും സമരസമിതി അറിയിച്ചു. 

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments