കോട്ടയം നാഗമ്പടം മേൽപാലത്തിന് സമീപം നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണൊടിഞ്ഞ് വീണ് വയോധികന് പരിക്ക്


 കോട്ടയം  നാഗമ്പടം മേൽപാലത്തിനു സമീപം ട്രാഫിക് പൊലീസിന്റെ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്ന ഇരുമ്പു തൂണൊടിഞ്ഞുവീണ് വയോധികന് പരിക്ക്. തിരുവനന്തപുരം പൂജപ്പുര സായിഭവനിൽ മധുസൂദന(73)ന്റെ കാലിലാണ് തൂൺ വീണത്. സമീപത്തെ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ലോറി മുൻപോട്ടെടുത്ത പ്പോൾ തൂണിലെ കേബിൾ ലോറിയിൽ കുടുങ്ങി. ലോറി മുന്നോട്ടു നീങ്ങിയപ്പോൾ കേബിൾ ചുറ്റിയ തൂണുകൾ വീഴുകയായിരുന്നു. ഇതിലൊന്ന് മധുസൂദനന്റെ കാലിലാണു വീണത്. 


 രാമപുരത്ത് നാലമ്പല ദർശനത്തിനു പോകാനായി എത്തിയതാണ് മധുസൂദനനും ഭാര്യ രേണുകയും. കെഎസ്ആർടിസി ബസ് അന്വേഷിച്ചു നടക്കുമ്പോഴാണ് അപകടം. നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ മധുസൂദനനും കുടുംബവും തിരുവനന്തപുരത്തേക്കു മടങ്ങി. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments