നടന്‍ മണികണ്ഠന്‍ ആചാരിയുടെ മാതാവ് എരൂര്‍ അയ്യമ്പള്ളിക്കാവ് റോഡില്‍ മുല്ലക്കല്‍ വീട്ടില്‍ സുന്ദരി അമ്മാള്‍ (70) അന്തരിച്ചു.
പരേതനായ രാജന്‍ ആചാരിയാണ് ഭര്‍ത്താവ്. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് തൃപ്പൂണിത്തുറ മുനിസിപ്പല്‍ ശ്മശാനത്തില്‍. മറ്റു മക്കള്‍: മുരുകദാസ്, ഗണേശന്‍, ശിവദാസ്. മരുമക്കള്‍: ജയന്തി മുരുകദാസ്, അഞ്ജലി മണികണ്ഠന്‍. 'എന്റെ അമ്മ (സുന്ദരി അമ്മ) നിര്യാതയായി. സംസ്‌കാരം നാളെ. എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം'' - അമ്മയുടെ ചിത്രത്തിനൊപ്പം മണികണ്ഠന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
0 Comments