പെൺസുഹൃത്തിനെ ഹോസ്റ്റലിൽ ആക്കാൻ എത്തിയ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി



എറണാകുളത്ത് സദാചാര ആക്രമണമെന്ന് പരാതി. പെൺസുഹൃത്തിനെ ഹോസ്റ്റലിൽ ആക്കാൻ എത്തിയ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. 

അഞ്ചുമന ക്ഷേത്രത്തിനു സമീപമാണ് സംഭവമുണ്ടായത്. സദാചാര ഗുണ്ടായിസത്തിനെതിരെ പൊലീസ് ഒന്നും ചെയ്തില്ലെന്നും പരാതിക്കാരനായ യുവാവ് പറയുന്നു. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശിയായ യുവാവിനെ നാട്ടുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 


സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികൾക്ക് നേരെയും നാട്ടുകാർ ഭീഷണിമുഴക്കി.സഹായത്തിനായി പോലീസിനെ വിളിച്ചെങ്കിലും ആക്രമിച്ചവർക്കൊപ്പം ചേർന്ന് പോലീസ് മാനസികമായി പീഡിപ്പിച്ചെന്നും യുവാവിന്റെ ആരോപണം. എംഡി എം എ വിൽപ്പനക്കാരനായും വഴിയിൽ അശ്ലീലം കാട്ടുന്ന ആളായും തന്നെ ചിത്രീകരിച്ചെന്നും യുവാവ് ആരോപിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments