കുറുമണ്ണ് സ്കൂൾ ഗ്രൗണ്ടിൽ അജൈവ മാലിന്യപ്ലാൻ്റ് ആരംഭിക്കാൻ ഗൂഡാലോചനയെന്ന് ബി ജെ പി
കടനാട് പഞ്ചായത്ത് ബലമായി കൈവശപ്പെടുത്തി ആസ്തി രജിസ്റ്ററിൽ കൂട്ടിച്ചേർത്ത കുറുമണ്ണ് സ്കൂൾ ഗ്രൗണ്ടിൽ വീണ്ടും MCF നിർമ്മിക്കാൻ ഗൂഡാലോചന നടക്കുന്നുവെന്ന് ബി ജെ പി. '
മുൻപ് ജനങ്ങൾ എതിർത്തപ്പോൾ ഉപേക്ഷിച്ച പദ്ധതി വീണ്ടും പൊടിതട്ടി രഹസ്യമായി നടത്താൻ ഗൂഡാലോചന നടക്കുന്നുവെന്ന് ബി ജെ പി കടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി അഗസ്റ്റിൻ ആരോപിച്ചു.
കുറുമണ്ണിൻ്റെ സൗന്ദര്യമായ വിശാലമായ സ്കൂൾ ഗ്രൗണ്ടിനെ തകർക്കുന്ന ഒരു കാര്യത്തിനും ആരെങ്കിലും പണിയെടുത്താൽ ആ മെംബർമാരുടെ വീടുകളിലേക്കാവും ഇനി ബി ജെ പി മാർച്ചുചെയ്യുക എന്നും അദ്ദ്ദേഹം പറഞ്ഞു.
കുറുമണ്ണ് സ്കൂളിൻ്റെ അധീനതയിൽ ഉള്ള സ്കൂൾ ഗ്രൗണ്ട് ഹീനമായ മാർഗ്ഗത്തിലൂടെ പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ കൂട്ടിച്ചേർത്തത് കോട്ടയം കളക്ടർ നേരിട്ട് അന്വോഷിക്കണമെന്നും കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്നും ജോഷി അഗസ്റ്റിൻ പ്രസ്താവനയിൽ പറഞ്ഞു.
ജോണി പാണ്ടിയാമാക്കൽ, ദീപൂ കൊല്ലപ്പള്ളിയിൽ, സുധാകരൻ സി.കെ, ഷർമോൻ ജോസഫ്,സജി,അജേഷ് താളിമലയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.




0 Comments