ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ കോട്ടയം ജില്ലയിലെ രാമപുരത്തെ നാലമ്പലങ്ങളിൽ ദർശനം നടത്തി.


ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ കോട്ടയം ജില്ലയിലെ രാമപുരത്തെ നാലമ്പലങ്ങളിൽ ദർശനം നടത്തി. 

സ്വന്തം ലേഖകൻ

ഇന്ന് വൈകിട്ട്  ഏഴു മണിയോടെയാണ് അദ്ദേഹം രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയത്. പിന്നീട് കൂടപ്പുലം ശ്രീ ലക്ഷമണസ്വാമി ക്ഷേത്രത്തിലും, അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശ്രീ ശത്രുഘ്ന സ്വാമി ക്ഷേത്രത്തിലെയും ദർശനത്തിന് ശേഷം വീണ്ടും ശ്രീ രാമസ്വാമി ക്ഷേത്രത്തിലെത്തിയാണ് മടങ്ങിയത്. 




നാല് ക്ഷേത്രങ്ങളിലെയും ഭാരവാഹികൾ അദ്ദേഹത്തെ സ്വീകരിച്ചു നാലമ്പലങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി കേന്ദ്ര ഗവണ്മെൻ്റിൻ്റെ തീർത്ഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കുന്നതിന്  നാലമ്പല ദർശന കമ്മറ്റിക്കു വേണ്ടി സോമനാഥൻ നായർ അക്ഷയ  നിവേദനം നൽകി. 


നാലമ്പലങ്ങളുടെ വികസനത്തിനുവേണ്ടി കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നതിനു വേണ്ട ശ്രമങ്ങൾ നടത്തുമെന്ന് അദ്ദേഹം ക്ഷേത്ര ഭാരവാഹികളോട് പറഞ്ഞു . ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ്, ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ ,   എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments