മികച്ച ആന സംരക്ഷകനുള്ള പ്രഥമ പുരസ്കാരം പല്ലാട്ട് ബ്രഹ്മദത്തൻ്റെ ഉടമ അഡ്വ. രാജേഷ് പല്ലാട്ടിന്
ടി.എൻ. രാജൻ
റിപ്പോർട്ടർ , ജന്മഭൂമി
ലോക ഗജദിനത്തോടനുബന്ധിച്ച്, കേരളത്തിലെ മികച്ച ആന സംരക്ഷകനായ ഉടമക്ക് ഇന്ത്യൻ വൈറ്ററിനറി അസോസിയേഷന്‍ കേരള ഘടകം ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് അമ്പാറ പല്ലാട്ട് ബ്രഹ്മദത്തൻ്റെ ഉടമ അഡ്വ. രാജേഷ് പല്ലാട്ട് അർഹനായി.
കോടനാട് ആനത്താവളത്തിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടത്തിൽനിന്ന് അഡ്വ.രാജേഷ് പല്ലാട്ട് പുരസ്കാരം ഏറ്റുവാങ്ങി.
തന്റെ കുടുംബത്തിനും ബ്രഹ്മദത്തനെ പരിപാലിക്കുന്ന പാപ്പാന്മാർക്കും ചികിത്സിക്കുന്ന ഡോക്ടർമാർക്കും വാഹനം ഓടിക്കുന്ന ഡ്രൈവർന്മാർക്കും ബ്രഹ്മദത്തന് ആഹാരം എത്തിച്ചു കൊടുക്കുന്നവർക്കും എല്ലാമുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് അഡ്വ. രാജേഷ് പല്ലാട്ട് പറഞ്ഞു.
0 Comments