ജോബോയ് ജോർജ് ടൂർണമെന്റ്... പേരൂർ എഫ് സി ജേതാക്കൾ
കെ. എസ് .യു. ടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജോബോയ് ജോർജ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യാതിഥിയായിരുന്നു. 28 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ പേരൂർ എഫ് സി ജെതാക്കളായി. വൈക്കം മാലാല എഫ് സി, താഴത്തങ്ങാടി ഫീനിക്സ് എഫ് സി, റാന്നി എം എഫ് സി എന്നിവർ രണ്ട് മുതൽ സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ട്രോഫികൾ സമ്മാനിച്ചു.
മോൻസ് ജോസഫ് എം. എൽ. എ. ടൂർണമെന്റ് ഉദ്ഘാടനം നിർവ്വഹിച്ചു. കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് ജയ്ജിൻ കെ ജോജി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ ജോയ്, ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം, അഡ്വ ജോർജ് പയസ്, ആന്മരിയ ജോർജ്, ജോൺസി കവുങ്ങുംപള്ളി, ആഷിൻ അനിൽ, അഡ്വ ജിതിൻ ജോർജ്, വിപിൻ ആതിരമ്പുഴ മഹേഷ് കുമാർ, ജോസഫ് ജോൺ, സിറിൽ റോയ്, എബിൻ, ടോം ചെറിയാൻ, ബേസിൽ കൊമ്പനായിൽ തുടങ്ങിയവർ നേതൃത്വം നൽകി
0 Comments