തജ്ജം തകജ്ജം ഓണമേളത്തിൽ അരുവിത്തുറ കോളേജ് വർണ്ണാഭമായി ചിത്തിരഘോഷയാത്ര.



തജ്ജം തകജ്ജം ഓണമേളത്തിൽ അരുവിത്തുറ കോളേജ്  വർണ്ണാഭമായി ചിത്തിരഘോഷയാത്ര.

അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ ഓണാഘോഷം തജ്ജം തകജ്ജം - 2025 വിപുലമായ പരിപാടികളോടെ അഘോഷിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ നിർവഹിച്ചു.


ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം കോഡിനേറ്റർ ഡോ. നീനുമോൾ സെബാസ്‌റ്റ്യൻ ,കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ , തുടങ്ങയവർ സംസാരിച്ചു. അത്തപൂക്കളമത്സരം , തിരുവാതിര, മ്യൂസിക്ക് ബാൻ്റ് , വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും സംഘനൃത്തങ്ങൾ,ഓണം ഫാഷൻ റാമ്പ് വാക്ക്, വംടവലി തുടങ്ങിയവ ഓണാഘോഷത്തിൻ്റെ ഭാഗമായിരുന്നു.


ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്തിര ഘോഷയാത്രയിൽ വാധ്യമേളങ്ങൾക്കൊപ്പം മുത്തുക്കുടകളും മലയാള തനിമയുള്ള വേഷവിധാനങ്ങളുമായി വിദ്യാർത്ഥികൾ അണിനിരന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments