കോതമംഗലം സംഭവം നിദാന്ത ജാഗ്രത ആവശ്യം - സുമിത്ത് ജോർജ്
പ്രണയ കുരുക്കിൽ അകപ്പെടുത്തി ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം അതീവ ഗൗരവമുള്ളതാണെന്ന് ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡൻറ് സുമിത്ത് ജോർജ് പറഞ്ഞു.ഇതര മതവിഭാഗങ്ങളിൽ പെട്ട പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നതിന് സംഘടിതവും ആസൂത്രിതവുമായ പദ്ധതികളാണ് മത തീവ്രവാദികൾ നടപ്പിലാക്കുന്നത്.
ഇതിനെതിരെ സമൂഹം നിതാന്ത ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലത്തു മരണപ്പെട്ട പെൺകുട്ടിയുടെ ഭവനം മൈനൊരിറ്റി മോർച്ച ഭാരവാഹികക്കൊപ്പം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പെൺകുട്ടിയുടെ അമ്മയെയും സഹോദരനെയും നേരിൽകണ്ട് അനുശോചനം അറിയിക്കുകയും മൈനൊരിറ്റി മോർച്ചയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. സംസ്ഥാന കമ്മറ്റി ഭാരവാഹികളായ പദ്മിനി തോമസ്, ആൻസി സ്റ്റീഫൻ, ജോസഫ് ജോൺ ഡെന്നിസ് ജോസ് വെളിയത്, ഏ വൈ ജോസ്, ഫിലിപ്പ് ജോസഫ്,
ജില്ലാ നേതാക്കളായ എം പി ജെയ്സൺ, സൺ ഇന്ത്യ ജില്ലാ സെക്രട്ടറി രാജൻ പി പി, സംഘം പ്രവർത്തകനായ അനിൽകുമാർ, സാജു തര്യൻ, റോക്കി, നെയ്സൺ കോലഞ്ചേരി, എൽദോസ് തുടങ്ങിയവർ അദ്ദേഹത്തോടൊപപ്പം ഉണ്ടായിരുന്നു.
0 Comments