പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല -വൺഡേ ഓപ്പൺ പ്രൈസ് മണി ചെസ്റ്റ് ടൂർണമെന്റ്.
പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വൺ ഡേ ഓപ്പൺ പ്രൈസ്മണി ചെസ്സ് ടൂർണ്ണമെന്റ് ലൈബ്രറി പ്രസിഡന്റ് ബി ശശികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി വി കെ ഗംഗാധരൻ സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ച് ലൈബ്രറി ട്രസ്റ്റ് ജനറൽ സെക്രട്ടറി പി അശോക വർമ്മരാജ, ലൈബ്രറി വൈസ് പ്രസിഡന്റ് എംകെ വിശ്വനാഥൻ, ചെസ് ടൂർണമെന്റ് കോഡിനേറ്റർ ടി എസ് ശ്രീകുമാർ, ഇന്റർനാഷണൽ ആർബിട്രേറ്റർ ജിസ്മോൻ മാത്യു, വിഷ്ണുപ്രിയ പൂഞ്ഞാർ, കെ കെ സുരേഷ് കുമാർ, ഷൈനി പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
സമാപന സമ്മേളനവും ചെസ്സ് ടൂർണ്ണമെന്റ് വിജയികൾക്കുള്ള സമ്മാനദാനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത നോബിൾ നിർവഹിച്ചു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി 2025 ബികോം പരീക്ഷയിൽ 4 റാങ്ക് ലഭിച്ച നന്ദന ഉണ്ണികൃഷ്ണനെ യോഗത്തിൽ മൊമെന്റോ നൽകി അനുമോദിച്ചു.
0 Comments