പാലാ മുത്തോലിയിലെ ലോഡ്ജിൽ റിട്ട എസ്. ഐ. ടി. ജി. സുരേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത് അമിത മദ്യപാനത്തെ തുടർന്നുള്ള അസുഖം മൂലം .... ആന്തരാവയവങ്ങളെല്ലാം കഴിഞ്ഞ കുറേ വർഷങ്ങളായി തകരാറിലായിരുന്നുവെന്നും പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക സൂചന..


Yes vartha Follow up - 2

പാലാ മുത്തോലിയിലെ ലോഡ്ജിൽ റിട്ട എസ്. ഐ. ടി. ജി. സുരേന്ദ്രനെ  മരിച്ച നിലയിൽ കണ്ടെത്തിയത്  അമിത മദ്യപാനത്തെ തുടർന്നുള്ള അസുഖം മൂലം .... ആന്തരാവയവങ്ങളെല്ലാം കഴിഞ്ഞ കുറേ വർഷങ്ങളായി തകരാറിലായിരുന്നുവെന്നും പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക സൂചന.. തുടരെ ശർദ്ദിക്കുകയും തുടർന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു എന്നാണ് സൂചന.

പാലായില്‍ എസ്‌ഐ ആയിരുന്ന പുലിയന്നൂര്‍ തെക്കേല്‍ സുരേന്ദ്രനെയാണ് മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജിൽ കണ്ടെത്തിയത്. റിട്ടയര്‍ ചെയ്തതിന് ശേഷം ഇയാള്‍ കടപ്പാട്ടൂരിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. വീട്ടുകാരുമായി പിണങ്ങി ഇയാള്‍ ഒരു വര്‍ഷത്തോളമായി ലോഡ്ജിലാണ് താമസിച്ചുവന്നിരുന്നത്. 

 2 ദിവസമായി പമ്പിലെത്താതിരുന്നതിനെ തുടര്‍ന്ന് ഇന്ന് അന്വേഷിച്ചെത്തിയപ്പോവാണ് മരണവിവരമറിഞ്ഞത്. കട്ടിലില്‍ നിന്നും നിലത്ത് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments