കണ്ണൂരിൻറെ സ്വന്തം ‘രണ്ടു രൂപ ഡോക്ടർ’ വിടവാങ്ങി..


കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ (80) അന്തരിച്ചു. 

രോഗികളിൽ നിന്ന് രണ്ട് രൂപ മാത്രം ഫീസ് വാങ്ങിയിരുന്നു ഡോക്ടര്‍ സേവനം ചെയ്തിരുന്നത്. ഡോക്ടറുടെ സംസ്കാരം ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും. 

അരനൂറ്റാണ്ടോളം രോഗികളിൽ നിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു ഡോക്ടറുടെ സേവനം. നിര്‍ധന രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വളരെ പാവപ്പെട്ട രോഗികള്‍ക്ക് പരിശോധനയും മരുന്നുമടക്കം സൗജന്യമായി നൽകിയിരുന്നു. 

അച്ഛൻ: പരേതനായ ഡോ. എജി. നമ്പ്യാര്‍. അമ്മ: പരേതയായ എകെ ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പിഒ ശകുന്തള. മക്കള്‍: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കള്‍: ഡോ. തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments