പ്രമുഖ മനുഷ്യാവകാശ, ദളിത് ആദിവാസി അവകാശ, പരിസ്ഥിതി പ്രവർത്തകനായ വി ബി അജയകുമാർ അന്തരിച്ചു.
നർമ്മദ ബച്ചാവോ അന്തോളൻ, പീപ്പിൾസ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ പ്രവർത്തനം ആരംഭിച്ച അജയ് കുമാർ ന്യൂയോർക്ക് ആസ്ഥാനമാക്കിയ അലയൻസ് ഓഫ് ക്ലൈമറ്റ് ഫ്രണ്ട്‌ലൈൻ കമ്മ്യൂണിറ്റിസിന്റെ അന്താരാഷ്ട്ര കൺവീനറും റൈറ്റ്സ് എന്ന മനുഷ്യാവകാശ സംരക്ഷണ സംഘടനയുടെ സ്ഥാപകനുമാണ്. യുണൈറ്റഡ് നാഷൻസ് ഫോറം ഓൺ ബിസിനസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് 2024 സെപ്റ്റംബറിൽ ബാങ്കോക്കിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിച്ചു.
യുണൈറ്റഡ് നാഷൻസ് എൻവിയോൺമെന്റ് ഒക്ടോബർ 2023ഇൽ ശ്രീലങ്കയിൽ സംഘടിപ്പിച്ച അഞ്ചാമത് ഫോറം ഓഫ് മിനിസ്റ്റേഴ്സ് ആൻഡ് എൻവിയോൺമെന്റ് അതോറിറ്റീസ് ഓഫ് ഏഷ്യ പസിഫികിൽ പ്രഭാഷകനായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് വരെ കൊടുങ്ങല്ലൂരിലെ വസതിയിലാണ് പൊതുദർശനം. സംസ്ക്കാരം ഇന്ന് വൈകിട്ട് വൈകുന്നേരം അഞ്ച് മണിക്ക് കൊടുങ്ങലൂർ മുൻസിപ്പൽ ശ്‌മശാനത്തിൽ നടക്കും.
0 Comments