നിയന്ത്രണംവിട്ട ടോറസ് ലോറി ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ത്ത് താഴ്ചയിലേക്കു മറിഞ്ഞു.

 

തൊടുപുഴ നെല്ലാപ്പാറയില്‍ നിയന്ത്രണംവിട്ട ടോറസ് ലോറി ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ത്ത് താഴ്ചയിലേക്കു മറിഞ്ഞു. 

ഇന്നലെ രാത്രി എട്ടോടെയോടെയിരുന്നു അപകടം. ഹൈദരാബാദിന് റബര്‍ഷീറ്റുമായി പോയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറി കുരിശുപള്ളി വളവിനു സമീപമാണ് അപകടത്തില്‍പ്പെട്ടത്. ലോറി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് അല്പനേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടെങ്കിലും തൊടുപുഴ ഫയര്‍ഫോഴ്‌സും കരിങ്കുന്നം പോലീസും ചേര്‍ന്ന് പുനഃസ്ഥാപിച്ചു. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments