കടനാട് പഞ്ചായത്തിൽ രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമിക്കുന്നു..... നിർമ്മാണ ഉദ്ഘാടനം ശനിയാഴ്ച
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കടനാട് പഞ്ചായത്തിൽ കൊല്ലപ്പള്ളി- മേലുകാവ് റൂട്ടിൽ രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കുന്നു.
വാളികുളം എസ് വളവ് ജംഗ്ഷനിലും, എലിവാലി ജംഗ്ഷനിലും ആണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുന്നത്. ദിവസേന നിരവധി ആളുകൾ മഴയും വെയിലും ഏറ്റാണ് ഇവിടെ നിന്നും ബസ്സിൽ കയറിയിരുന്നത്. നാളെ (ശനി) രാവിലെ 9. 30ന് എസ് വളവ് ജംഗ്ഷനിൽ ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി അധ്യക്ഷത വഹിക്കും.
0 Comments