കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് കുമ്മണ്ണൂരിൽ ആരംഭിച്ച വനിത ഫിറ്റ്നസ് സെൻ്ററിൻ്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ.എം ബിനു നിർവ്വഹിച്ചു
കിടങ്ങൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വനിതകളുടെ കായികക്ഷമത വർദ്ധിപ്പിയ്ക്കുവാനും, ജീവിതശൈലീ രോഗങ്ങളിൽ നിന്നും മുക്തമായി ആരോഗ്യമുള്ളവരായിരിക്കുന്നതിനും, വ്യായാമത്തിലൂടെ, അനാവിശ്യ ക്ഷീണമോ, അലസതയോ ഇല്ലാതെ ഊർജ്വസ്വലമായി ദിവസവും പ്രവർത്തിക്കുന്നതിനും, സ്ത്രീജനങ്ങളെ സജ്ജമാക്കുന്നതിനാണ് പഞ്ചായത്ത് ഭരണസമിതി
ഒൻപത് ലക്ഷം രൂപ മുടക്കി വനിതാ ഫിറ്റ്നസ് സെൻ്റർ ആരംഭിക്കുന്നത് കുറഞ്ഞ നിരക്കിലും ട്രെയിനറുടെ സഹായത്തോടെയും രാവിലെയും വൈകുന്നേരവുമാണ് ഫിറ്റ്നസ് സെൻ്റർ പ്രവർത്തിക്കുന്നത്. വനിത ഫിറ്റ്നസ് സെൻ്ററിൻ്റെ ഉദ്ഘാടന സമ്മേളനത്തിന് വൈസ് പ്രസിഡൻ്റ് റ്റീനമാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ മുഖ്യ പ്രഭാക്ഷണം നടത്തി.
പ്രസ്തുത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്സി ജോൺ മൂലേക്കാട്ട്, അശോക് കുമാർ പൂതമന, കെ ജി വിജയൻ , ലൈസമ്മ ജോർജ് കുഞ്ഞുമോൾ റ്റോമി ,മിനി ജെറോം, ബോബി മാത്യു, സുനി അശോകൻ, സനിൽ കുമാർ, ഹേമ രാജു, സി.ഡി .എസ് ചെയർ പേഴ്സൺ മോളി ദേവരാജൻ , ഐ സി ഡി എസിനു വേണ്ടി സബിത, എന്നിവർ ആശംസകൾ നേരുകയും സെക്രട്ടറി രാജീവ് എസ്.കെ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
0 Comments