കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡന കേസ്…പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു .
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ഐസിയു പീഡന കേസിൽ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. പ്രതിയായ അറ്റന്‍ഡര്‍ എഎം ശശീന്ദ്രനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ഇയാളെ പിരിച്ചു വിടാനുള്ള ശുപാർശ മെഡിക്കൽ കോളേജ് ഭരണ നിർവഹണ വിഭാഗം ശുപാർശ നൽകിയിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി നീതി കിട്ടിയതിൽ സന്തോഷം ഉണ്ടെന്ന് ഐ സി യു കേസിലെ അതിജീവിത പറഞ്ഞു.
തന്‍റെ പോരാട്ടം വിജയം കണ്ടുവെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടിയാണു പോരാട്ടത്തിന് ഇറങ്ങിയതെന്നും പിരിച്ചു വിടാനുള്ള നടപടികൾ പൂർത്തിയാക്കിയതായി പ്രിൻസിപ്പൽ അറിയിച്ചെന്നും അതിജീവിത പറഞ്ഞു.
0 Comments