പാലായ്ക്ക് നഷ്ടമായത് തിരിച്ചുപിടിക്കണമെന്ന് ജോസ്.കെ.മാണി എം.പി.... കേരള കോണ്‍ഗ്രസ് (എം) ന്റെ ശക്തി വിളിച്ചറിയിച്ച് പാലായില്‍ യൂത്ത്ഫ്രണ്ട് യുവജന റാലി


കേരള കോണ്‍ഗ്രസ് (എം) ന്റെ യുവജനശക്തി വിളിച്ചറിയിച്ചു കൊണ്ട് പാലാ നഗരത്തില്‍ യൂത്ത്ഫ്രണ്ട് (എം) നേതൃത്വത്തില്‍ വന്‍ യുവജന റാലി നടത്തി. 


ജനം ചുമതല ഏല്പിച്ച വരുടെ അലംഭാവത്തിലും അവഗണനയിലും പാലായ്ക്ക് നഷ്ടമായത് തിരിച്ചുപിടിയ്ക്കുവാന്‍ പാലായില്‍ യുവജന മുന്നേറ്റം നടക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്.കെ.മാണി എം.പി.പറഞ്ഞു.


പാലായില്‍ കേരള കോണ്‍ഗ്രസ് (എം) ന്റെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ യുവജനമാര്‍ച്ചിന്റെ സമാപനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 




 
പാലാ കിഴതടിയൂര്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം കുരിശുപളളി കവലയില്‍ സമാപിച്ചു. യൂത്ത്ഫ്രണ്ട് (എം) പ്രസിഡണ്ട് സിറിയക് ചാഴികാടന്‍ യുവജന റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.

പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ പത്ത് വര്‍ഷം നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമാണ് കോട്ടയം ഇന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിറഞ്ഞ ഒരു എഡ്യൂക്കേഷന്‍ ഹബ് ആക്കി മാറ്റപ്പെട്ടതെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. പ്രാദേശിക വികസന ഫണ്ട് ചില വഴിച്ചുള്ള വികസനത്തില്‍ മാത്രം ഒതുക്കുന്ന പരിപാടികളല്ല വേണ്ടത് പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള ഇടപെടലുകളാണ് ഉണ്ടാവേണ്ടതെന്നും പാലായുടെ നഷ്ടപ്രതാപം തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം പ്രസി.തോമസ് കുട്ടി വരിക്കയില്‍, ടോബിന്‍ കെ.അലക്‌സ്, ബൈജു പുതിയിടത്തുചാലില്‍, ഡിനോ ചാക്കോ, സിജോ പ്ലാത്തോട്ടം, ടോബി തൈപ്പറമ്പില്‍ സുനില്‍ പയ്യപ്പിള്ളി, ജയിംസ് പൂവത്തോലി, അവിരാച്ചന്‍ ചൊവ്വാറ്റുകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പന്ത്രണ്ട് പഞ്ചായത്തുകളില്‍ നിന്നും പാലാ നഗരസഭയില്‍ നിന്നും യുവജനങ്ങള്‍ ചുവപ്പും വെള്ളയും കലര്‍ന്ന ദ്വിവര്‍ണ്ണ തൊപ്പി അണിഞ്ഞ് പതാകയും ഏന്തിയാണ് റാലിയില്‍പങ്കെടുത്തത്.


 
യൂത്ത്ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡണ്ട് തോമസ് കുട്ടി വരിക്കയില്‍ അദ്ധ്യക്ഷത വഹിച്ചു. ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, മുന്‍ എം.പി.തോമസ് ചാഴികാടന്‍,പ്രമോദ് നാരായണന്‍ എം.എല്‍.എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജ്, സിറിയക് ചാഴികാടന്‍,പ്രൊഫ. ലോപ്പസ് മാത്യു, സാജന്‍ തൊടുക, ടോബിന്‍' കെ.അലക്‌സ്, ബൈജു പുതിയിടത്തുചാലില്‍, ജയിംസ് പൂവത്തോലി എന്നിവര്‍പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments