"കൃഷിയിടം മുതൽ കർഷകർക്കൊപ്പം " സമഗ്ര പദ്ധതി നടപ്പിലാക്കും. മാർ. ജോസഫ് കല്ലറങ്ങാട്ട്.



"കൃഷിയിടം മുതൽ കർഷകർക്കൊപ്പം " സമഗ്ര പദ്ധതി നടപ്പിലാക്കും. മാർ. ജോസഫ് കല്ലറങ്ങാട്ട്.

  കർഷകർക്ക് ആത്മവിശ്വാസവും പ്രത്യാശയും പകർന്ന് കൃഷി പ്രോൽസാഹനത്തിനും മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണവും വിപണനവും വഴി അധിക വരുമാന സമ്പാദനത്തിനും കർഷകർക്കൊപ്പം നിൽക്കാൻ രൂപത പ്രതിജ്ഞാബദ്ധമാണെന്ന് ബിഷപ്പ് മാർ . ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.


 വിഷരഹിതവും ഉൽപ്പാദനക്ഷതയുള്ളതുമായ കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും ശാസ്ത്രീയ പരിശീലനങ്ങൾ ലഭ്യമാക്കണമെന്നും ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ പ്രാദേശിക വിപണിക്കൊപ്പം രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലും പൊതുവായ ബ്രാൻ്റിങ്ങിൽ വിപണിയിലെത്തിക്കാൻ പാലാ സാൻതോം ഫുഡ് ഫാക്ടറിക്ക് സാധിക്കണമെന്നും ബിഷപ്പ് തുടർന്നു പറഞ്ഞു. പാലാ രൂപതയുടെ കാർഷികമുന്നേറ്റ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച "അഗ്രിതിങ്ക് ടാങ്കി "ൻ്റെ പ്രഥമ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. 


ബിഷപ്പ്ഹൗസിൽ ചേർന്ന യോഗത്തിൽ റബ്ബർ ബോർഡ് മുൻ ചെയർമാനും തമിഴ്നാട് ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. പി.സി. സിറിയക് ഐ.എ.എസ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർമാരായ ജോ ജോസഫ്, ഷേർളി സഖറിയ, മുൻ പ്രിൻസിപ്പൽ കൃഷി ഓഫീസർമാരായ ബോസ് ജോസഫ്, സലോമി തോമസ്, ഡപ്യൂട്ടി ഡയറക്ടർ ജോ പൈനാപ്പള്ളി, മുൻ ഡപ്യൂട്ടി ഡയറക്ടർമാരായ ജോർജ് ജോസഫ്, സിബി കോയിപ്പള്ളി, റിട്ടയേഡ് ഫാം സൂപ്രണ്ട് ജോൺസൺ പുറവക്കാട്ട്, വിശ്വാസ് ഫുഡ് മാനേജിങ്ങ് ഡയറക്ടർ സോണി ഏറത്തേൽ, കർഷക പ്രതിനിധികളായ കുര്യാക്കോസ് പടവൻ പാലാ,


 ഔസേപ്പച്ചൻ മേക്കാട്ട് പ്ലാശനാൽ, രാജു മാത്യു മൂഴൂർ, ടോം ജേക്കബ് ആലയ്ക്കൽ കാഞ്ഞിരമറ്റം, ടിംസ് പോത്തൻ നെടുമ്പുറം കൊഴുവനാൽ, ഔസേപ്പച്ചൻ വെള്ളിമൂഴയിൽ അന്ത്യാളം തുടങ്ങിയവർ ആശയങ്ങൾ പങ്കുവെച്ചു. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, അസി .ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, 


ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, അസി. ഫിനാൻസ് മാനേജർ ഫാ. കുര്യൻ മുക്കാംകുഴി , പബ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർമാരായ പി.വി. ജോർജ് പുരയിടം, ടോണി സണ്ണി, പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സി.ഇ.ഒ വിമൽ ജോണി, സാൻതോം ഫുഡ് ഫാക്ടറി ഓപ്പറേഷൻ മാനേജർ ടോണി കാനാട്ട് തുടങ്ങിയവർ നേതൃത്വം കൊടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments