"യുവജനങ്ങൾ സുസ്ഥിര വികസനത്തിലേക്കു ലക്ഷ്യം വച്ച് വളരുന്നവരാകണം" പ്രശോഭ് എസ് പ്രസാദ്.
യുവജനങ്ങൾ സുസ്ഥിര വികസനത്തിലേക്കു ലക്ഷ്യം വച്ച് വളരുന്നവരാകണ മെന്ന് ഗ്ലോബൽ സ്പൈസ് എക്സ്ട്രാക്ഷൻ രംഗത്തെ അതികായരായ മാനെ കാൻകോർ ഇൻഗ്രീഡിയന്റ്സ് പ്രൈവറ്റ് ലിമിറ്റഡിൽ ഗവേഷണ വിഭാഗം തലവനായ പ്രശോഭ് എസ് പ്രസാദ് പറഞ്ഞു.
അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ ലോക യുവജനദിനത്തിൽ ഫുഡ് സയൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ തൊഴിൽ മേഖലകളിൽ നൈപുണ്ണ്യവികസനത്തിൻ്റെ പ്രാധാന്യം അദ്ദേഹം കുട്ടികളുമായി പങ്കിട്ടു.
കോളജ് ബർസാറും സെൽഫ് ഫിനാൻസ് വിഭാഗം കോഴ്സ് കോ ഓർഡിനേറ്ററും ആയ റവ.ഫാ. ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മ്യൂസിക് ഫ്യൂഷൻ ഇവൻ്റ്, യൂത്ത് റാമ്പ് വാക്ക് എന്നിവ സംഘടിപ്പിച്ചു. ഫുഡ് സയൻസ് വിഭാഗം മേധാവി മിനി മൈക്കിൾ, ഫുഡ് സയൻസ് അസോസിയേഷൻ പ്രസിഡൻ്റ് ക്രിസ്റ്റോ ജോസഫ് സുനിൽ, തുടങ്ങിയവർ സംസാരിച്ചു.
0 Comments