ലഹരിമുക്തകുടുംബം' പ്രോജക്റ്റുമായി പ്രവിത്താനം സെന്റ് മൈക്കിൾസ്



ലഹരിമുക്തകുടുംബം' പ്രോജക്റ്റുമായി പ്രവിത്താനം സെന്റ് മൈക്കിൾസ്

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വേറിട്ട മുന്നേറ്റത്തിന് ഒരുങ്ങുകയാണ് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിലെ വിദ്യാർത്ഥികളുടെ ഭവനങ്ങളെ നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ സമ്പൂർണ്ണ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങളാണ് സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നത് .


 അധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ ഭവന സന്ദർശനം, ബോധവൽക്കരണ ക്ലാസുകൾ, കോർണർ മീറ്റിങ്ങുകൾ,തെരുവു നാടകങ്ങൾ, ഫ്ലാഷ് മോബ്, കൗൺസിലിംഗ്, ലഹരിമുക്ത കുടുംബങ്ങളെ ആദരിക്കൽ മുതലായ വിവിധ പ്രവർത്തനങ്ങളാണ് ഈ പ്രോജക്റ്റിന്റെ ഭാഗമായി നടത്താൻ സ്കൂൾ ലക്ഷ്യം വെക്കുന്നത്.  ലഹരി വിരുദ്ധ പ്രോജക്ടിന്റെ  ഉദ്ഘാടനം  ഓഗസ്റ്റ്  16 ശനിയാഴ്ച 2.00 pm ന്  ഹൈസ്കൂൾ ഹാളിൽ വെച്ച് നടക്കും.


 സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന  സമ്മേളനത്തിൽ  കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് പദ്ധതി ഉദ്ഘാടനം ചെയ്യും. പാലാ അഡാർട്ട് ഡയറക്ടർ റവ. ഫാ. ജെയിംസ്   പൊരുന്നോലിൽ മുഖ്യപ്രഭാഷണം നടത്തും. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ കെ. വി, സ്കൂൾ പ്രിൻസിപ്പൽ ജിജി ജേക്കബ്,ഹെഡ്മാസ്റ്റർ ജിനു ജെ വല്ലനാട്ട്, എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ ബാബു ജോസഫ്,പി.ടി.എ. പ്രസിഡന്റ് ജോബി ജോസഫ്, എം. പി. ടി. എ പ്രസിഡന്റ് സോനാ ഷാജി എന്നിവർ പ്രസംഗിക്കും. 


പ്രൊജക്റ്റ്‌ കോ ഓർഡിനേറ്റർ ജോജിമോൻ ജോസ്, ലഹരി വിരുദ്ധക്ലബ്ബ്‌ കോ ഓർഡിനേറ്റർ മാരായ ശ്രീമതി ലീന സെബാസ്റ്റ്യൻ, ശ്രീമതി എലിസബത്ത് മാത്യു എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്.സ്കൂൾ 
ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന വിവിധ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാജ്യത്ത് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി കൂടുതൽ മെച്ചപ്പെട്ട പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്ക് സ്കൂളിലെ വിദ്യാർഥികൾ  കത്തുകൾ  എഴുതിയിരുന്നു.


 ലഹരി വിരുദ്ധ ദിനത്തിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ ഫ്ലാഷ് മോബ് ഏറെ ശ്രദ്ധേയമായിരുന്നു.എക്സൈസ് ഡിപ്പാർട്ട്മെന്റ് പാല , അഡാർട്ട് പാലാ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
ഫെഡറൽ ബാങ്കും സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയും സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഔദ്യോഗിക പങ്കാളികളായി വർത്തിക്കുന്നു .


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments