ഇന്ത്യാ മഹാരാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനത്തിൽ "ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം" എന്ന മുദ്രാവാക്യമുയർത്തി എ. ഐ. വൈ. എഫ്. പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ " യുവ സംഗമം " ക്യാമ്പയിൻ പാലായിൽ സംഘടിപ്പിച്ചു...
സഖാവ് അനീഷ് തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം സഖാവ് ബാബു കെ. ജോർജ് ഉദ്ഘാടനം ചെയ്തു. എ. ഐ. വൈ. എഫ്. പാലാ മണ്ഡലം കമ്മറ്റി അംഗം അഞ്ചു പ്രതിജ്ഞ ചൊല്ലികൊടുത്തു, സി. പി. ഐ. പാലാ മണ്ഡലം സെക്രട്ടറി പി. കെ ഷാജകുമാർ, സി. പി. ഐ. ജില്ലാ എക്സിക്യുട്ടിവ് അംഗം അഡ്വ. തോമസ് വി. റ്റി. , എ. ഐ. വൈ. എഫ്. ജില്ലാ ജോ സെക്രട്ടറി എൻ. എഫ്. സന്തോഷ് കുമാർ ,എ. ഐ. വൈ. എഫ്. പാലാ മണ്ഡലം ജോയിന്റ് സെക്രട്ടറി അർജുൻ കെ. ഷാജി , അനിൽ ചാക്കോ, കെ. റിഷിരാജ്, ഷിജോ തുടങ്ങിയ സഖാക്കൾ സംസാരിച്ചു...
0 Comments