കാർഷിക സംസ്കാരം നില നിർത്തേണ്ടത് ഇന്നിന്റെ കടമയാണന്ന് നീലൂർ പള്ളി വികാരി ഫാ. മാത്യു പാറത്തോട്ടി.
കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതിയുടെ യും നീലൂർ യൂണിറ്റിന്റ്റയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ കർഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കാകയായിരുന്നു അദ്ദേഹം.കടനാട് ഫൊറോനാ പ്രിസിഡന്റ് ബിനു വള്ളോംപുരയിടം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ റവ ഡോ ജോർജ് വർഗീസ് ഞാറകുന്നേൽ, എമ്മാനുവൽ നിധിരി, ജോസ് വട്ടുകുളം,എം എം ജേക്കബ്, എഡ്വിൻ പാപ്പാറ, ജോയി കണിപ്പറമ്പിൽ,സുരേഷ് കാണാംകോമ്പിൽ എന്നിവർ സംസാരിച്ചു..
കർഷക വേദി ചെയർമാൻ ടോമി കണ്ണിറ്റുമ്യാലിൽ കാർഷിക സെമിനാർ നയിച്ചു. അടുക്കളത്തോട്ടം മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള വിത്തുകൾ തുടങ്ങനാട്, മൂലമറ്റം, കടനാട്, രാമപുരം ഫൊറോനാ ഭാരവാഹികളായാ ജോബിൻ പുതിയടത്തു ചാലിൽ, രാജേഷ് പാറയിൽ,അജോ, ഫ്രാൻസിസ് കരിബാനി, ജോസ് മിറ്റത്താനി, ജോസ് ജോസഫ് മലയിൽ,തുടങ്ങിയവർ ഏറ്റുവാങ്ങി.
0 Comments