ഭരണങ്ങാനം ഡിവിഷനിൽ ഒരുകോടി 43 ലക്ഷം രൂപയുടെ ശുചിത്വ പദ്ധതികൾ നടപ്പിലാക്കി :- രാജേഷ് വാളിപ്ലാക്കൽ.



ഭരണങ്ങാനം ഡിവിഷനിൽ ഒരുകോടി 43 ലക്ഷം രൂപയുടെ ശുചിത്വ പദ്ധതികൾ നടപ്പിലാക്കി :- രാജേഷ് വാളിപ്ലാക്കൽ. 

ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ഒരുകോടി 43 ലക്ഷം രൂപയുടെ ശുചിത്വ പദ്ധതികൾ നടപ്പിലാക്കിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ചെറുകര സെൻറ്. ആൻറണീസ് യു.പി സ്കൂളിൽ പതിനാറ് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച സാനിറ്റേഷൻ കോംപ്ലക്സിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം . സാനിറ്റേഷൻ ബ്ലോക്കുകൾ, ജി-ബിൻ, ബയോ കമ്പോസ്റ്റര്‍ ബിന്‍, റിംഗ് കമ്പോസ്റ്റ് തുടങ്ങിയവ  ശുചിത്വപദ്ധതിയിൽ രൂപം കൊടുത്ത വയാണ്.


 പ്രവിത്താനം സെൻ്റ്. മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലും വിളക്കുമാടം സെൻറ്. ജോസഫ് ഹയർസെക്കൻഡറി സ്കൂളിലും സാനിറ്റേഷൻ ബ്ലോക്കുകൾ ഉടൻ പൂർത്തിയാക്കും എന്നും, കരൂർ സെൻറ്. ജോസഫ് സ്കൂളിലും ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലും സാനിറ്റേഷൻ കോംപ്ലക്സുകൾ ഉടൻ തന്നെനിർമ്മാണം ആരംഭിക്കും എന്നും രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. സ്കൂൾ മാനേജർ ഫാദർ ജോർജ് പുതുപ്പറമ്പിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.


 പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല ബാബു ഹെഡ്മിസ്ട്രസ് ബിൻസി ജോസഫ്, ബിനോയ് ഇടയോടിയിൽ , പി .ടി .എ പ്രസിഡണ്ട് സാജൻ സിറിയക്ക് , സിൻസി ബൈജു, സിബി കുറ്റിയാനി, രഞ്ജിത്ത് തങ്കപ്പൻ, ഷാജി കൊല്ലത്തടം, ഷാജി വട്ടക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments