കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച കാർ ബൈക്ക് പാർക്കിംഗ് ഷെഡ്ഡും, പാർക്കിംഗ് ഗ്രൗണ്ടും ഉത്ഘാടനം ചെയ്തു .
കിടങ്ങൂർ പഞ്ചായത്ത്, വില്ലേജ് ഓഫീസ്, സബ്ബ് രജിട്രേഷൻ ഓഫീസ് കൃഷിഭവൻ ഹോമിയോ ആശുപത്രി, വാട്ടർ അതോറ്റി എ.ഇ ഓഫീസ്, മറ്റ് വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് വരുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നതിനും സൗകര്യപ്രദമായി എത്തിച്ചേരുന്നതിനും പാർക്കിംഗ് ഗ്രൗണ്ട് ഉപയോഗപ്രദമാകും വർഷങ്ങളായി പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഗതാഗത കുരുക്ക് പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു.
പഞ്ചായത്തിൻ്റെ പഴയ കാർഷെഡ്ഡ് പൊളിച്ചു മാറ്റി റവന്യു ഡിപ്പാർട്ട് മെൻ്റിൻ്റെ സഹകരണത്തോടെയും കൂടിയാണ് കാർ ഷെഡ്ഡും പാർക്കിംഗ് ഗ്രൗണ്ടും സജ്ജമാക്കിയിരിക്കുന്നത് പഞ്ചായത്ത് ഓൺഫണ്ടിൽ നിന്നും 6 ലക്ഷം രൂപ വകയിരുത്തിയാണ് പാർക്കിംഗ് ഗ്രൗണ്ട് നിർമ്മിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റ്റീനമാളിയേക്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ. എം ബിനു ഉത്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.ജി സുരേഷ് സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെംബർന്മാരായ ഡോക്ടർ മേഴ്സി ജോൺ, അശോക് കുമാർ പൂതമന ,പഞ്ചായത്തംഗങ്ങളായ ബോബി മാത്യു, തോമസ് മാളിയേക്കൽ, സിബി സിബി, ലൈസമ്മ ജോർജ്,കുഞ്ഞുമോൾ റ്റോമി ,മിനി ജെറോം , സുനി അശോകൻ, കെ.ജി വിജയൻ, സനിൽ കുമാർ, ദീപലത രശ്മി രാജേഷ് , ഹേമരാജു, വില്ലേജ് ഓഫീസർ ജീമോൾ, സബ്ബ് രജിസ്ട്രാർ വർഗ്ഗീസ് പഞ്ചായത്ത് സെക്രട്ടറി രാജീവ് എസ് കെ എന്നിവർ പങ്കെടുത്തു
0 Comments