മുത്തോലി സെന്റ് ആന്റണീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഡൈനിംഗ് ഹാള്‍ നിര്‍മ്മാണം ആരംഭിച്ചു



 ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 16 ലക്ഷം രൂപ ഉപയോഗിച്ച് മുത്തോലി സെന്റ് ആന്റണീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഡൈനിംഗ് ഹാള്‍, വാഷിംഗ് ഏരിയ, സാനിട്ടേഷന്‍ സൗകര്യങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം ആരംഭിച്ചു. 


ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍മ്മാണ ഉദ്ഘാടനം നടത്തി. യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ.ഡോ. മാത്യു ആനത്താരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി മാത്യു, ഹെഡ്മിസ്ട്രസ് ട്രീസാ മേരി പി.ജെ., മുന്‍പഞ്ചായത്ത് മെമ്പര്‍മാരായ റെജി തലക്കുളം, ജോയി കുന്നപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments