ആഗോള അയ്യപ്പ സംഗമം ചരിത്ര സംഗമം ആകും - എൻസിപി
ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ പേരും പ്രശസ്തിയും ലോകമാകെ എത്തിക്കാനുള്ള ഉദാത്തമായ പ്രവർത്തനമാണെന്ന് എൻസിപി പാലാ നിയോജകമണ്ഡലം നേതൃയോഗം അഭിപ്രായപ്പെട്ടു. മതമൈത്രി കേന്ദ്രമായ ശബരിമലയിൽ വിവിധ രാജ്യങ്ങളിൽ നിന്ന് 3000ത്തിലധികം പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.
ശബരിമലയുടെ വികസനത്തിനും പുരോഗതിക്കും ആവശ്യമായ ചർച്ചകളും പദ്ധതി രൂപരേഖയും തയ്യാറാക്കുന്ന സംഗമത്തെ ജാതിമത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഏവരും പിന്തുണക്കണമെന്നും എൻസിപി പാലാ നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. എൻ സി പി നേതൃയോഗം ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു.
പാലാ ബ്ലോക്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് ബേബി ഊരകത്ത് അധ്യക്ഷത വഹിച്ചു. ജോസ് കുറ്റിയാനിമറ്റം, സത്യൻ പന്തത്തല, ഗോപി പുറയ്ക്കാട്ട്, വി കെ ശശീന്ദ്രൻ, ജോഷി ഏറത്ത്, ജോസ് കുന്നുംപുറം, ബേബി പൊന്മല, ജോർജ് തെങ്ങനാൽ, ബാബു കെ വി മേവിട, ടോമി പാലറ, ഔസേപ്പച്ചൻ വലിയവീട്ടിൽ, ജോളി തോമസ് കുന്നേൽ, മാത്യു കുറ്റിയാനിക്കൽ, ജോസുകുട്ടി പുത്തൻപുരക്കൽ, ജോസ് തെങ്ങുംപള്ളി എന്നിവർ പ്രസംഗിച്ചു.
0 Comments