അകലക്കുന്നത്ത്‌ കുട്ടികളുടെ കലാ കായിക മേള നടത്തി



അകലക്കുന്നത്ത്‌ കുട്ടികളുടെ കലാ കായിക മേള നടത്തി

 അകലക്കുന്നം ഗ്രാമപഞ്ചായത്ത്‌ 25-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അങ്കണവാടി കുട്ടികള്‍ക്കായി കലാ കായിക മേള സംഘടിപ്പിച്ചു. അകലക്കുന്നം പഞ്ചായത്ത്‌ ഓഡിറ്റോറിയത്തില്‍ നടന്ന മേള പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മാത്തുക്കുട്ടി ഞായര്‍കുളം അധ്യക്ഷനായിരുന്നു.


ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ജേക്കബ്ബ്‌ തോമസ്‌ സ്വാഗതവും,ഐ സി ഡി എസ്‌ പഞ്ചായത്ത്‌ സൂപ്പര്‍വൈസര്‍ ദീനു പി കെ നന്ദിയും പറഞ്ഞു. ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റിയംഗം കെ കെ രഘു, വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലത ജയന്‍, മെമ്പര്‍മാരായ ജാന്‍സി ബാബു, ബെന്നി വടക്കേടം, രാജശേഖരന്‍ നായര്‍, മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ്‌, ജോര്‍ജ്ജ്‌ തോമസ്‌ തുടങ്ങിയവര്‍ സംസാരിച്ചു.


വൈകിട്ട്‌ നടന്ന സമാപനയോഗം പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെറ്റി റോയി മണിയങ്ങാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു.പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മാത്തുക്കുട്ടി ഞായര്‍കുളം കുട്ടികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments