പാലായിൽ നടന്ന വിദ്യാനികേതൻ സംസ്ഥാന സ്കൂൾ കായിക മേള .......തൃശൂർ ജില്ല ഓവർറോൾ ചാമ്പ്യന്മാരായി
സ്വന്തം ലേഖകൻ
രണ്ടു ദിവസമായി പാലായിൽ നടന്ന ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സ്കൂൾ കായിക മേളയിൽ 212 പോയിൻ്റുമായി തൃശൂർ ജില്ലാ ടീം മേളയിലെ ഓവർറോൾ ചാമ്പ്യന്മാരായി.
185 പോയിൻ്റ് നേടിയ എറണാകുളം രണ്ടാതും105 പോയിൻ്റുമായി ആതിഥേയരായ കോട്ടയം മൂന്നാമതു മെത്തി. തിങ്കളാഴ്ച ഉച്ചക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി.മീനാഭവൻ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ബിവിഎൻ സംസ്ഥാന പ്രസിഡന്റ് ഗോപാലൻകുട്ടി മാസ്റ്റർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എൻ. രാധാകൃഷ്ണൻ, ഉപാദ്ധ്യക്ഷൻ എം.എസ് ലളിതാംബിക, സംസ്ഥാന സംയോജകൻ ആർ.അനീഷ്, സെക്രട്ടറി കെ.ആർ.റെജി,
പി.വി. നവജീവൻ ഡോ. ബി.വിനയകുമാർ,പ്രശാന്ത്കുമാർ ഐങ്കൊമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments