പാലായിൽ പച്ചക്കറി വില്പന ശാല ആരംഭിച്ചു.



വിപണി വിലയെക്കാൾ കുറഞ്ഞ വിലക്ക് കർഷകരുടെ കൈയ്യിൽ നിന്നും നേരിട്ട് സംഭാരിച്ച പച്ചക്കറികൾ ഹോർട്ടി കോർപ്പിന്റെയും, കൃഷി വകുപ്പിന്റെയും കർഷക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ പാലാ സിവിൽ സ്റ്റേഷനിൽ ട്രെഷറി ഓഫീസിന്സമീപം പച്ചക്കറി വില്പന ശാല ആരംഭിച്ചു. 


ഓണക്കാലത്ത് വിപണിയിൽ ഉണ്ടാകുന്ന വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തിലാണ് ഇത്തരം വിപണികൾ ഓണക്കാലത്തു ആരംഭിച്ചത്. വില്പനശാല പാലാ മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ ബിജി ജോജോ ഉദ്ഘാടനം ചെയ്തു. കൗൺസിലർ   ലിസ്സിക്കുട്ടി മാത്യു,  പി എൻ പ്രമോദ്,എം ജി രാജു,  കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ ബിൻസി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments