കിടങ്ങൂർ പഞ്ചായത്ത്‌ വിവിധ വാർഡുകൾ മാലിന്യ മുക്ത മാക്കി സംരക്ഷിക്കാൻ ബ്ലോക്ക്‌ പദ്ധതി



കിടങ്ങൂർ പഞ്ചായത്ത്‌ വിവിധ വാർഡുകൾ മാലിന്യ മുക്ത മാക്കി സംരക്ഷിക്കാൻ ബ്ലോക്ക്‌ പദ്ധതി

കിടങ്ങൂർ പഞ്ചായത്ത്‌ വിവിധ വാർഡുകൾ മാലിന്യ മുക്ത മാക്കി സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ കിടങ്ങൂർ പഞ്ചായത്തി ന്റെ സഹകരണ ത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. പഞ്ചായത്തിന്റെ വിവിധ വാർഡ്കളെ കേന്ദ്രീകരിച്ചു കൊണ്ട് കിടങ്ങൂർ ഡിവിഷൻ മെമ്പർ ഡോ. മേഴ്‌സി ജോണിന്റെ 2024-25 വർഷത്തെ പദ്ധതി വിഹിതമായ 5.3ലക്ഷം  രൂപ കൊണ്ട് വാർഡ് കളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങൾ മാലിന്യ മുക്തമാക്കിയതിനു ശേഷം സിസിടിവി സ്ഥാപിച്ചു സംരക്ഷണം ഏർപ്പെടുത്തുന്ന നൂതന പരിപാടി പൂർത്തീകരിച്ചു.. 


ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനിലും പാലത്തിനു സമീപവും കക്കൂസ് മാലിന്യം സ്ഥിരമായി തള്ളുന്ന മുത്തോലത്തു ഹാളിന്റെ സമീപവും കട്ടച്ചിറ ചെക്ക് ഡാമിന്റെ അടുത്തും ക്യാമറകൾവച്ചു കഴിഞ്ഞു. 
പഞ്ചായത്തിന്റെ ഉള്ളിൽ സ്ഥാപിച്ച പുതിയ ടിവി സ്ക്രീൻ ഉപയോഗിച്ച് നിരീക്ഷണം നടത്താനുള്ള ക്രമീകരണവും പൂർത്തി യായി.. 2025-26 വർഷത്തെ 5.2 ലക്ഷം ഫണ്ട്‌ ഉപയോഗിച്ച് നാലാം വാർഡിൽ ഗോൾഡൻ ക്ലബിന് സമീപം പഴയ ഉപയോഗ ശൂന്യമായ കുളിക്കടവ് പുനർനിർമ്മിച്ചു സമപപ്രദേശങ്ങൾ മാലിന്യ രഹിതമാക്കി സ്ഥലവാസികൾക്കു പ്രയോജനം ലഭിക്കത്തക്ക രീതിയിൽ സജ്ജീകരണം ഒരുക്കുന്ന പദ്ധതി  യുടെ ടെൻഡർ നടപടികൾ പുരോഗമി ക്കുന്നു. ചേർപ്പുങ്കൽ പാലത്തിനു സമീപം മലിനമായിരുന്ന വഴിയോരo  ഒരു പൂന്തോട്ടം നിർമ്മിച് മനോഹരമാക്കി. ചേർപ്പുങ്കൽ റെസിഡന്ഷ്യൽ അസോസിയേഷൻ അംഗങ്ങളുടെ പൂർണ സഹകരണം പദ്ധതി പൂർത്തീകരണത്തിന് സഹായിച്ചു.


പൂർത്തീകരിച്ച  ഈ നൂതന പദ്ധതി യുടെ ഔപചാരികമായ ഉദ്ഘാടനം സെപ്റ്റംബർ 4ന് വൈകുന്നേരം 4 മണിക്ക് ബഹുമാനപ്പെട്ട കടുത്തുരുത്തിയുടെ  എം എൽ എ അഡ്വ. മോൻസ് ജോസഫ് നിർവഹിക്കും.  പാമ്പാടി ബ്ലോക്ക്‌ പ്രസിഡന്റ്‌  ബെറ്റി റോയ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ   ജോസ്മോൻ മുണ്ടക്കൽ, കിടങ്ങൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഇ. എം ബിനു,, ബ്ലോക്ക്‌ മെമ്പർ   അശോകൻ പൂതമന, പഞ്ചായത്ത്‌ മെമ്പർ   മിനി ജെറോം ഉൾപ്പെടെ വിവിധ രാഷ്രീയ സാമൂഹ്യ  നേതാക്കൾ സംബന്ധിക്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments